തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി.
ഇനിയും മലയാളത്തില്‍ സിനിമയെടുക്കുമെന്നും മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്നവെന്നും അദ്ദേഹം ആര്‍ട്ട് കഫേയോട് പറഞ്ഞു.
ചിത്രം പെരുന്നാളിന് തീയേറ്ററുകളിലേക്കെത്തും. രാഹുല്‍ മാധവനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മേലേപ്പറമ്പിലെ ആണ്‍വീടെന്ന ചിത്രത്തിലെ, ജഗതി ശ്രീകുമാറിന്റെ കഥാപാത്രത്തിന്റെ ഡയലോഗാണ്, വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി.
ഈ ഡയലോഗാണ്, ചിത്രത്തിന്റെ ടൈറ്റിലില്‍ ഉപയോഗിച്ചിരിക്കുന്നത്. തെലുങ്കു ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം ശ്രവ്യയാണ് രാഹുലിന്റെ നായികയായെത്തുന്നത്.
ജി.വി.ആര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ജി.രാജു ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍, മധു, റിസബാബ, നീനക്കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത്താണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here