കശ്മീരില്‍ പാക് വെടിവെപ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ സാംബയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ള നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് ചംബ്ലിയാല്‍ മേഖലയിലെ രാംഗര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 മുതല്‍ ആരംഭിച്ച വെടിവെപ്പ് ബുധനാഴ്ച പുലര്‍ച്ചെ 4.30 വരെ നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്ച മുമ്പ് യാതൊരു പ്രകോപനവുമില്ലാതെ ജമ്മു അതിര്‍ത്തിയിലെ അഘ്‌നൂര്‍ മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News