ഇതാണ് താരം, ഇതാവണമെടാ താരം; ക്രിസ്റ്റ്യാനോയുടെ വീഡിയോ വൈറല്‍

ആരാധകരോടുള്ള സ്‌നേഹ, പ്രത്യേകിച്ച് കുട്ടികളോടുള്ള ഇഷ്ടം എന്നും പ്രകടിപ്പിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

എത്ര തിരക്കാണെങ്കിലും ആരാധകരുടെ ഒപ്പം സമയം ചിലവഴിക്കാന്‍ ക്രിസ്റ്റ്യാനോ സമയം കണ്ടെത്താറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പോര്‍ച്ചുഗല്‍ ടീം ലോകകപ്പ് കളിക്കാനായി റഷ്യയിലേക്ക് പോകാന്‍ ലിസ്ബണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കണ്ടത്.

ടീമിനെ യാത്ര അയക്കാന്‍ നൂറ് കണക്കിന് ആരാധകരാണ് വിമനാത്താവളത്തില്‍ എത്തിയത്. ക്രിസ്റ്റ്യാനൊ എത്തിയതോടെ ആരാധകക്കൂട്ടം ഇരമ്പിയാര്‍ത്തു. അതിനിടയിലാണ് ഒരു കുഞ്ഞ് ആരാധകന്‍ സൂപ്പര്‍ താരത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്.

എല്ലാവരേയും അമ്പരപ്പിച്ച് തന്റെ കൊച്ചാരാധകനെ ക്രിസ്റ്റ്യാനൊ കൂടെ കൂട്ടി. അവന്റെ കൂടെ നിന്ന് ഫോട്ടോയും എടുത്ത് സ്‌നേഹം നിറഞ്ഞൊരു ഉമ്മയും നല്‍കിയാണ് സൂപ്പര്‍ താരം മടങ്ങിയത്.

ലോകം കീഴടക്കിയ സന്തോഷത്തോടെയാണ് ആ കുട്ടിയും വീട്ടുകാരും മടങ്ങിയത്. ഒരു മത്സരം കളിച്ചാല്‍ ലോകം കല്‍ക്കീഴിലെന്ന് ജാഡ നടിച്ച് നടക്കുന്ന നമ്മുടെ ചില ക്രിക്കറ്റ് താരങ്ങളൊക്കെ ഇത് കണ്ട് പഠിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News