ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം; ബൂട്ടില്ലാതെ ഇറാന്‍

റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം ദിവസം മത്സരത്തിനിറങ്ങുന്ന ഇറാന്‍ ടീം ബൂട്ടില്ലാതെ വലയുന്നു.

ടീമിന് ബൂട്ട് നല്‍കാന്‍ കരാറൊപ്പിട്ട അന്താരാഷ്ട്ര ബ്രാന്‍ഡായ നൈക്കി പിന്മാറിയതോടെയാണ് ഇറാന്‍ പ്രതിരോധത്തിലായത്. ഇറാനെതിരെയുള്ള അമേരിക്കയുടെ സാമ്പത്തിക ഉപരോധമാണ് നൈക്കിയുടെ പിന്മാറ്റത്തിന് കാരണം.

മൊറോക്കോയ്‌ക്കെതിരെ വെള്ളിയാഴ്ച ഇന്ത്യന്‍ സയമം രാത്രി 11.30നാണ് ഇറാന്റെ ആദ്യ മത്സരം.

കരാറില്‍ നിന്ന് പിന്മാറിയ നൈക്കിയുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി ഇറാന്‍ താരങ്ങളും പരിശീലകനും രംഗത്തെത്തി. പ്രശ്‌ന പരിഹാരത്തിന് ഫിഫ ഇടപെടണമെന്ന് ഇറാന്‍ പരിശീലകന്‍ കാര്‍ലോസ് ക്വീറോസ് ആവശ്യപ്പെട്ടു.

പക്ഷേ, ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞമാസം ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു. തൊട്ടുപിന്നാലെ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം പുനസ്ഥാപിച്ചതായി യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതാണ് ഇറാന്‍ ടീമിന് വിനയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News