ലാറ്റിനമേരിക്കയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ലോകകപ്പിനെത്തിയ യുറുഗ്വായ് ഈ ലോകകപ്പില്‍ ചിലത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. സുവാരസിന്‍റെയും, എഡിസണ്‍ കവാനിയുടേയും ബൂട്ടുകളിലാണ് അവരുടെ പ്രതീക്ഷകള്‍. സുവാരസ് തന്നെയാണ് യുറുഗ്വായുടെ അവസാന വാക്ക്.

ലോകകപ്പ് നേടാന്‍ ആദ്യ സാധ്യത ജര്‍മ്മനിയ്ക്കാണെന്ന് സുവാരസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ബ്രസീലും സ്‌പെയിനും ഫ്രാന്‍സിനുമെല്ലാം സാധ്യത ശക്തമാണെന്ന് സുവാരസ് വിലയിരുത്തുന്നു.

നിലവിലുള്ള ചാമ്പ്യന്‍മാരായ ജര്‍മനി ലോക നമ്പര്‍ വണ്‍ ടീമാണ്. ബ്രസീല്‍ സമീപകാലത്ത് പ്രകടിപ്പിക്കുന്ന അസാമാന്യമികവ് ആര്‍ക്കും ഭീഷണിയാണെന്നും സുവാരസ് വിലയിരുത്തുന്നു.

സ്പെയിന്‍, ഫ്രാന്‍സ് ടീമുകള്‍ക്കും മികച്ച സാധ്യതകള്‍ കാണുന്നു. പോര്‍ച്ചുഗലും ബെല്‍ജിയവും ഇത്തവണ ഏറെ മുന്നേറാന്‍ കെല്‍പുള്ളവരാണ്. അര്‍ജന്റീനയും തങ്ങളും വലിയ പ്രതീക്ഷകളോടെതന്നെയാണ് എത്തുന്നതെന്നും ’ സുവാരസ് പറയുന്നു.

അര്‍ജന്റീന എതിരാളിയായി എത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് മെസിയോട് പറഞ്ഞിട്ടുണ്ടെന്നും സുവാരസ് പറഞ്ഞു. എന്നാല്‍ താനത് പറഞ്ഞപ്പോള്‍ ഒരു പുഞ്ചിരിയോട് കൂടിയാണ് മെസി കേട്ടിരുന്നതെന്നും സുവാരസ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.