സുധീരന്‍റെ പ്രസ്താവനയോട് പ്രതികരിക്കാരിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍; പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഉമ്മന്‍ചാണ്ടിയും ഹസനും; മാധ്യമങ്ങളില്‍ നിന്ന് ഒ‍ഴിഞ്ഞ് മാറി ചെന്നിത്തല

ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച വി എം സുധീരന്‍റെ പ്രസ്താവനക്കെതിരെ പരസ്യപ്രതികരണത്തിനില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ആന്ദ്രയില്‍ നിന്ന് രാത്രിയോടെ മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടി സുധീരന്‍ ആരോപിച്ച അതേ നിസംഗ ഭാവത്തിലായിരുന്നു.

വി‍ഴിഞ്ഞം കരാറിലെ അവിഹിത ഇടപെടലുണ്ടായതായി വി എം സുധീരന്‍റെ ആരോപണത്തെ പറ്റി മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ അദ്ദേഹം കാറില്‍ കയറി മടങ്ങി.

സുധീരന്‍റെ ആരോപണത്തിന് രമേശ് ചെന്നിത്തലയുടെ പ്രതികരണമാരായാന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ കാത്ത് നിന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഒന്നും പറയാനില്ലെന്ന് ആാഗ്യ ഭാഷയില്‍ മറുപടി പറഞ്ഞ് അദ്ദേഹം മടങ്ങി.  എന്നാല്‍ കെ പി സി സി അദ്ധ്യക്ഷനായ എം എം ഹസന്‍ മാത്രം പേരിന് പ്രതികരണം നടത്തി.

വി എം സുധീരനെ എതിര്‍ത്ത് എ ഗ്രൂപ്പില്‍ നിന്ന് കെ സി ജോസഫ് രംഗത്തെത്തിയപ്പോള്‍ , ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചോ സുധീരനെ തളളി പറഞ്ഞോ പ്രതികരിക്കാന്‍ കൂട്ടാക്കാത്ത ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്‍റെയും നിലപാട് ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel