കോഴികളുടെ ഘാതകർക്ക് പുന:രധിവാസം; ഇതാണ് കാര്യം

കോഴികളുടെ ഘാതകർക്ക് പുന:രധിവാസം. ഇതു കേൾക്കുന്ന ആരുടേയും നെറ്റി ചുളിയും എന്നാൽ ഘാതകരാരാണെന്ന് അറിയുമ്പോള്‍ മൂക്കത്തു വിരൽ വെച്ച് പോകും.കഥ ഇങ്ങനെ

കൊല്ലം ചിറക്കര കുളത്തൂർകോണം സ്വദേശിനി തങ്കമണിയമ്മയുടെ കോഴികളെ ദുരൂഹ സാഹചര്യത്തിൽ കോഴിക്കൂട്ടില്‍ ചത്തനിലയിൽ കണ്ടെത്തിയിരുന്നു.വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കോഴിക്കൂട്ടിൽ കൂടുകൂട്ടിയ
തേനീച്ചകളാണ് പ്രതിയെന്ന് ബോധ്യമായി.

പിന്നെ വൈകിയില്ല തേനീച്ചകളെ പിടിക്കുന്ന നാട്ടുകാരുടെ സ്വന്തം സ്റ്റാർഹൗസ് ബാബുവിനെ വരുത്തി, ഞൊടിയന്മാർ ബാബുവിനും കൊടുത്തു പണി പക്ഷെ ബാബു കോഴികൂട്ട് ഭാഗികമായി പൊളിച്ച് തേനീച്ചകൂട് സ്വന്തം പെട്ടിയിൽ പുനഃസ്ഥാപിക്കുകയും തേനീച്ചകളെ പുനഃരധിവസിപ്പിക്കുകയും ചെയ്തു.
തേനീച്ചകളെ കോഴികൂട്ടിൽ നിന്ന് നാടുകടത്തിയതിന്റെ സമാധാനത്തിലാണ് തങ്കമണിയും കുടുംബവും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News