ലോകകപ്പിനെ വരവേല്‍ക്കുന്ന മോസ്കോയെ അറിയാം

യൂറോപ്പിലെ ഏറ്റവും വലിയ നഗരമാണ് മോസ്കോ. ഏകദേശം ഒരു കോടി ജനങ്ങള്‍ അധിവസിക്കുന്ന മഹാനഗരം. എന്നാല്‍ ഒരിക്കല്‍ പോലും ട്രാഫിക്ക് ബ്ലോക്കുകള്‍ മോസ്കോയെ ബാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വിചിത്രമായ സത്യം.

എത്ര വലിയ ആള്‍ക്കൂട്ടം വന്നാലും റഷ്യന്‍ റോഡുകളില്‍ കാര്യമായ തിരക്കുകള്‍ അനുഭവപ്പെടുന്നില്ല. ട്രാഫിക്ക് ബ്ലോക്കുകളില്‍ നിന്നും, റോഡപകടങ്ങലില്‍ നിന്നും മോസ്കോയെ പരിപാലിക്കുന്നത് മോസ്കോ മെട്രോയാണ്.

ലോകത്തെ ആറാമത്തെ വലിയ മെട്രോയാണ് മോസ്കോ മെട്രോ. 364 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ മോസ്കോ നഗരത്തെയും, പ്രാന്ത പ്രദേശങ്ങളെയും വല പോലെ ചുറ്റിക്കിടക്കുകയാണ് മെട്രോ ശൃംഖല.

214 സ്റ്റേഷനുകളാണ് മോസ്കോ മെട്രോയിലുള്ളത്. ദിവസേന 67 ലക്ഷം ആളുകളാണ് മോസ്കോ മെട്രോയില്‍ യാത്ര ചെയ്യുന്നത്. മോസ്കോ മെട്രോയുടെ ഏറ്റവും വലിയ പ്രത്യേകത ഭൂമിക്കടിയിലൂടെയാണ് മെട്രോയുടെ യാത്ര. ഭൂമിയില്‍ നിന്ന് 84 മീറ്റര്‍ താ‍ഴെപ്പോലും മെട്രോ സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നു.

വേറൊരു ലോകമാണ് മോസ്കോയിലെ മെട്രോ സ്റ്റേഷനുകള്‍, പാട്ടും, കൂത്തുമായി അവിടെ ഓരോ നിമിഷവും ആഘോഷമാണ്. ചരിത്ര സ്മാരകങ്ങള്‍ പോലെയാണ് മെട്രോയുടെ സ്റ്റേഷനുകള്‍. കൊത്തുപണികളാലും, ശില്‍പ്പങ്ങളാലും, ചുമര്‍ ചിത്രങ്ങളാലും മെട്രോ സ്റ്റേഷനുകള്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മോസ്കോയുടെ അഭിമാനമാണ് ഈ മെട്രോ .

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്ലറുടെ ആക്രമണമുണ്ടാപ്പോള്‍ റഷ്യന്‍ ജനത അഭയം തേടിയത് മോസ്കോയിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളിലായിരുന്നു. വെറും പതിന്നാല് കിലോമീറ്റർ  ദൈര്‍ഘ്യവുമായി തുടങ്ങിയ മോസ്കോ മെട്രോ ഇന്ന് ലോകത്തെ ആറാമത്തെ വലിയ മെട്രോയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here