റഷ്യന്‍ ലോകകപ്പിന്‍റെ ഗ്ലാമര്‍ ഗ്രൂപ്പായ ഗ്രൂപ്പ് ബിയെ അറിയാം

റഷ്യന്‍ ലോകകപ്പിന്‍റെ ഗ്ലാമര്‍ ഗ്രൂപ്പുകളിലൊന്നാണ് ഗ്രൂപ്പ് B . സ്വപ്ന സംഘമായ സ്പെയിനും, ഇതിഹാസ താരം ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും.  ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയയും. ഏഷ്യയില്‍ നിന്ന് ഇറാനുമുണ്ട് ഗ്രൂപ്പില്‍.

കളി തുടങ്ങും മുമ്പേ പോര്‍ച്ചുഗലും, സ്പെയിനും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചെന്ന് ആരാധകര്‍ വിലയിരുത്തുമ്പോള്‍ മൊറോക്കോയും, ഇറാനും അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

ഒരു കാലത്ത് ലോക ഫുട്ബോളിന്‍റെ സ്വപ്ന സംഘമായ സ്പെയിന്‍ പ്രതാപം വീണ്ടെടുക്കാനാണ് റഷ്യില്‍ എത്തുന്നത്. പ്രിയ താരം ഇനിയേസ്റ്റയും അവസാന ലോകകപ്പ്  ആഘോഷമാക്കാനും അവര്‍ ആഗ്രഹിക്കുന്നു.

ടിക്കി ടാക്കയില്‍ റയല്‍ മാഡ്രിഡിന്‍രെ പൊസഷന്‍ ഫുട്ബോളിലേക്ക് ശൈലി മാറ്റിയാണ് ഇത്തവണ സ്പാനിഷ് സംഘത്തിന്‍റെ വരവ്. ജൂലിയന്‍ ലോപ്ടെഗുയി എന്ന പുതിയ പരിശീലകന്‍രെ കീ‍ഴില്‍ പുതിയ നേട്ടങ്ങള്‍ സ്പെയിന്‍ സ്വപ്നം കാണുന്നു.

മികച്ച തരാങ്ങളുടെ ഒരു വന്‍ നിര തന്നെയാണ് സ്പെയിന്‍രെ കരുത്ത്. സെര്‍ജിയോ റാമോസ്, ആന്ദരെ ഇനിയേസ്റ്റ, ജെര്‍ഡ് പിക്വെ ഡിഗോ കോസ്റ്റ, ഇസ്കോ എന്നിങ്ങനെ ഏത് മാനേജരും കൊതിക്കുന്ന താരങ്ങലാണ് ചുവന്ന ജ‍ഴ്സിയില്‍ റഷ്യയിലലേക്ക് വണ്ടി കയറുന്നത്.

ക്രിസ്റ്റ്യാനോ റൊമാള്‍ഡോ എന്ന അതിമാനുഷന്‍റെ കരുത്തില്‍ പോര്‍ച്ചുഗല്‍ വരികയാണ്. അവരുടെ എല്ലാ പ്രതീക്ഷയും, സ്വപ്നവും ക്രിസ്റ്റ്യാനോ തന്നെ. ഒറ്റക്ക് ടീമിനെ കിരീടത്തിലെത്തിക്കാന്‍ ക‍ഴിയും എന്ന് ക‍ഴിഞ്ഞ യുരോ കപ്പില്‍ ക്രിസ്റ്ര്യാനോ തെളിയിച്ചതാണ് .

സ്പെയിന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ രണ്ടാം റൗണ്ടില്‍ കടക്കാന്‍ പോര്‍ച്ചുഗലിന് ഏറെയൊന്നും പണിപ്പേടണ്ടി വരില്ല. യോഗ്യത റൗണ്ടില്‍ പത്തില്‍ ഒന്‍പതും ജയിച്ചാണ് പറങ്കികള്‍ റഷ്യിലേക്ക് വണ്ടി പിടിക്കുന്നത്. റോണോക്ക് പുറമെ പെപ്പെ, വില്ല്യം കാര്‍വാലോ, ക്വാരെസ്മ എന്നിങ്ങനെയുള്ള താരങ്ങലിലാണ് പോര്‍ച്ചുഗലിന്‍രെ പ്രതീക്ഷകളത്രയും.

പോര്‍ച്ചുഗലും സ്പെയിനും നിറഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പില്‍ മൊറോക്കോയും, ഇറാനും എന്തു ചെയ്യും എന്നതാണ് ചോദ്യം. വലിയ അട്ടിമറികള്‍ നടത്തിയാല്‍ മാത്രമെ അവര്‍ക്ക് പ്രതീക്ഷിക്കേണ്ടതുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here