അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്തിനെ ഒഴിവാക്കി

കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മുന്‍ കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എന്‍.പ്രശാന്തിനെ ഒഴിവാക്കി.

മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി അഭിപ്രായ വിത്യാസമുണ്ടെന്ന് ആദ്യമേ വാര്‍ത്തയുണ്ടായിരുന്നു.എന്നാല്‍ സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും .

പക്ഷേ ഏതു വകുപ്പിലാണെന്ന് തീരുമാനമായിട്ടില്ല. പ്രശാന്തിനെ പ്രൈവറ്റ് സെകട്ട്രറിയായി നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ബിജെപിയുടെ കേരളാ ഘടകം അതൃപ്തി അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here