ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതി പരശുറാം വാഗ്മോറേക്ക് ഹിന്ദു സംഘടനകളുമായി ബന്ധം; ചിത്രങ്ങള്‍ പുറത്ത്

ഗൗരി ലങ്കേഷ് വധക്കേസില്‍ മുഖ്യപ്രതി പരശുറാം വാഗ്മോറേക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധം.ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക്കും വാഗ്മോറെയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.

കര്‍ണാടകയിലെ വിജയാപുരം സ്വദേശിയായ പരശുറാം വാഗ്മോറെയെ മഹാരാഷ്ട്രയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.  ഇയാള്‍ക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇത് സാധൂകരിക്കുന്ന രീതിയില്‍ ഇയാളും ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക്കും ഒരുമിച്ച് നിൽക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അതേസമയം, തനിക്ക് വാഗ്മോറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ പ്രമോദ് മുത്തലിക്ക് തള്ളി.

ഹിന്ദു മതവും സംസ്കാരവും സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ആളായ തനിക്കൊപ്പം പലരും ഫോട്ടോ എടുക്കാറുണ്ടെന്നും അവരെയൊന്നും താൻ അറിയണമെന്നില്ലെന്നും വാഗ്മോറും അത്തരത്തിൽ ഒരാൾ മാത്രമാണെന്നും മുത്തലിക്ക് പറഞ്ഞു.

തന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തത് കൊണ്ടുമാത്രം അയാളെ താൻ അറിയണമെന്നില്ലെന്നുമാണ് മുത്തലികിന്‍റെ വിശദീകരണം.അതേസമയം 2012ൽ സിന്ദഗിയിലെ തഹസിൽദാർ ഓഫീസിന് മുന്നിൽ പാകിസ്ഥാൻ പതാക ഉയർത്തിയ കേസിൽ വാഗ്മോറിനെ അറസ്റ്റ് ചെയ്തപ്പോള്‍ താന്‍ ശ്രീരാമസേന പ്രവർത്തകനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.

എന്നാല്‍ പരശുറാം നിരപരാധിയാണെന്നും ഗൗരിവധവുമായി ബന്ധമില്ലെന്നുമുള്ള വാദവുമായി ഹിന്ദു ജനജാഗൃതി സമിതി വക്താവ് മോഹൻ ഗൗഡ രംഗത്തെത്തിയിട്ടുണ്ട്.സമിതിയെ കരിവാരിത്തേക്കാനുള്ല ശ്രമമാണ് എസ്ഐടി നടത്തുന്നതെന്നാണ് മുത്തലിയുടെയും ഗൗഡയുടെയും ആരോപണം.

എന്നാൽ, ഗൗഡയാണു തന്നെ മുഖ്യപ്രതി പ്രവീണുമായി പരിചയപ്പെടുത്തിയതെന്നാണു മറ്റൊരു പ്രതി നവീൻ കുമാറിന്റെ മൊഴിയെന്നു പൊലീസ് അറിയിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News