കെഎസ്ആര്‍ടിസി സ്‌റ്റേഷന്‍ മാസ്റ്ററായി തച്ചങ്കരിയുടെ വേഷപ്പകര്‍ച്ച

കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്ററായി തച്ചങ്കരിയുടെ വേഷപ്പകര്‍ച്ച. നേരത്തെ കണ്ടക്ടറായി ജീവനക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ ടോമിന്‍ ജെ തച്ചങ്കരി ഇപ്പോള്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനാണ് തിരുവനന്തപുരം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്ററായാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത്.

രാവിലെ 8 മുതൽ 4 വരെയാണ് ഡ്യൂട്ടി സമയം. കെ.എസ്.ആര്‍.ടി.സിയുടെ എം.ഡിയില്‍ നിന്ന് കണ്ടക്‌റും കണ്ടക്ടറില്‍ നിന്ന് വീണ്ടും സി.എം.ഡിയുമായ ടോമിന്‍ ജെ തച്ചങ്കരി ഇന്ന് സ്‌റ്റേഷന്‍ മാസ്റ്ററായി ഡ്യൂട്ടിയിൽ പ്രവേശിച്ചു.

തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ രാവിലെ 8 മണിയ്ക്ക് ഡ്യൂട്ടി ആരംഭിച്ച അദ്ദേഹം വൈകുന്നേരം 4 മണിവരെയായിരിക്കും സ്‌റ്റേഷന്‍ മാസ്റ്ററാകുന്നത്.  ഇതിനായുള്ള പരിശീലനം കഴിഞ്ഞ ദിവസങ്ങളിൽ സിനീയര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ കീഴിൽ ആദ്ദേഹം നടത്തിയിരുന്നു.

സ്‌റ്റേഷന്‍ മാസ്റ്റർ ആകുന്നതുവ‍ഴി യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനാകും മെന്നും ഇതിലൂടെ കെ.എസ്.ആര്‍.ടി.സിയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്റ്റേഷൻ മാസ്റ്റർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാന്‍ അദ്ദേഹത്തിന് ഈ വേഷപ്പകര്‍ച്ചയിലൂടെ സാധിക്കും. ബസ്സുകളെല്ലാം സമയക്രമം പാലിക്കുന്നുണ്ടോ എന്നും എൻക്വയറി സംവിധാനം കൃത്യമായി നടക്കുന്നുണ്ടോ എന്നും വ്യക്തമായി അറിയുന്നതിനും തച്ചങ്കരിയുടെ ഈ പുതിയ റോൾ വഴി സാധിക്കും.

കടുത്തപ്രതിസന്ധിയില്‍ നീങ്ങുന്ന കെ.എസ്.ആര്‍.ടി.സി.യെ ആറുമാസത്തിനുള്ളില്‍ ലഭത്തിലെത്തിക്കും എന്ന തച്ചന്‍കരിയുടെ വാക്ക് പ്രാവർത്തികമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വേഷപ്പകര്‍ച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here