കനത്ത മ‍ഴ: നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം

കനത്ത മഴ മൂലം നെയ്യാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ ഏതു നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

നിലവിൽ 84 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ പരിധിയായ 84.40 മീറ്ററിലെത്തുമ്പോൾ ഷട്ടറുകൾ തുറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here