
ലോകകപ്പും റംസാനും ഒന്നിച്ച് വന്നപ്പോള്‍ ഒാഫറുകളുടെ പെരുമഴ തീര്‍ത്തിരിക്കുകയാണ് മൊബൈല്‍ കമ്പനികള്‍. രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ഒപ്പം പരിധിയില്ലാത്ത കോളുകളും അടങ്ങിയ പാക്കോടുകൂടി 786 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ ഈ റംസാന്‍ കാലത്ത് ഒരുക്കിയിട്ടുള്ളത്.
ദിവസേന 4 ജിബി ഡേറ്റയും 148 രൂപയ്ക്കു 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് മൊബൈൽ താരിഫ് വൗച്ചറുമാണ് ലോകകപ്പിന്‍റെ ഭാഗമായുള്ള ബിഎസ്എന്‍എല്‍ സ്പെഷ്യല്‍ ഒാഫര്‍.
150 ദിവസം വാലിഡിറ്റി ഉള്ള റംസാന്‍ ഒാഫറിന്‍റെ വൗച്ചർ 26 വരെയും ലോകകപ്പ് സ്പെഷ്യല്‍ ഒാഫര്‍ ജൂലൈ 15 വരെ ലഭ്യമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here