പെട്രോളിന് 9 രൂപ വിലക്കുറവ്; വേറിട്ട പിറന്നാളാഘോഷവുമായി മഹാരാഷ്ട്രാ നേതാവ്; വീഡിയോ

മോദി മുക്ത ഭാരതത്തിനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്രയിലെ നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ, തന്‍റെ അമ്പതാം പിറന്നാളാഘോഷം കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ധന വില നിര്‍ണയ രീതിക്കെതിരെയുള്ള ഒളിയമ്പിലൂടെ ശ്രദ്ധേയമാക്കി.

ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോളിന് ലിറ്ററിന് ഒമ്പത് രൂപ വരെ ഇളവ് നല്‍കിയായിരുന്നു താക്കറെയുടെ ജന്മദിനാഘോഷം. മഹാരാഷ്ട്രയില്‍ ഇന്നത്തെ പെട്രോള്‍ വില 84.26 ആയിരുന്നു. ഇതിലാണ് 9 രൂപയുടെ ഇളവ് നല്‍കിയത്.

തെരഞ്ഞെടുത്ത പമ്പുകളില്‍നിന്ന് പെട്രോള്‍ അടിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചത്. വിലക്കുറവ് മുതലാക്കുന്നതിന് ഈ പമ്പുകളിലെത്തിയവാരാകട്ടെ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാണ് സുവര്‍ണാവസരം പ്രയോജനപ്പെടുത്തിയത്.

പെട്രോള്‍ വിലകുറച്ച് നല്‍കുന്ന പമ്പുകളില്‍ മേല്‍നോട്ടം വഹിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരാണ്. വിലക്കുറവില്‍ നല്‍കുന്ന പെട്രോളിന്‍റെ അളവ് രേഖപ്പെടുത്തി പിന്നീട് ഇളവ് നല്‍കിയ തുക പമ്പുകള്‍ക്ക് നല്‍കുകയുമാണ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here