ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയും; സന്നദ്ധരക്തദാനത്തിന് കൂടുതൽ പേർ മുന്നോട്ടു വരണം: മുഖ്യമന്ത്രി പിണറായി

സന്നദ്ധരക്തദാനത്തിന് കൂടുതൽ പേർ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങേയറ്റം മഹത്വപൂർണമായ കാരുണ്യ പ്രവൃത്തിയാണിത്. ഓരോ തുള്ളി രക്തത്തിനും ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക രക്തദാതാ ദിനാചരണത്തിന്റേയും ബ്‌ളഡ് മൊബൈൽ ബസിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നത് നല്ല കാര്യമാണ്.

രക്തദാനം സംബന്ധിച്ച് ഭയപ്പാടും തെറ്റിദ്ധാരണയും പുലർത്തേണ്ട യാതൊരാവശ്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷ ആയിരുന്നു. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe