കനത്ത ചൂടിനൊപ്പം വായു മലിനീകരണത്തില്‍ മുങ്ങി ദില്ലി

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂടിനൊപ്പം വായു മലിനീകരണവും കൂടുതല്‍ രൂക്ഷമാകുന്നു. സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും, ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ ഇരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന നടത്തിയ അന്തരീക്ഷ മലിനീകരണ പഠനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

ദില്ലിയടക്കമുള്ള തലസ്ഥാന നഗരിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കഴിഞ്ഞ മൂന്ന് ദിവസമായി പരിധിയില്‍ അധികമാണ്. പൊടിപടലത്തിന്റെ അളവ് രൂക്ഷമായതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമായി. കാഴ്ച്ചപരിധിയും ഗണ്യമായി കുറഞ്ഞു. ഇതോടെ ഞായറാഴ്ച വരെ അടിയന്തര നടപടിയായി കെട്ടിട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാല്‍ ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ ഇരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരം ന്യൂഡല്‍ഹിയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പര്‍ടികുലേറ്റ് മാറ്റര്‍ 2.5 രേഖപ്പെടുത്തിയ അന്തരീക്ഷ വായുവില്‍ സള്‍ഫേറ്റ്, നൈട്രേറ്റ്, കറുത്ത കാര്‍ബണ്‍ തുടങ്ങിയ മാലിന്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് തുടര്‍ച്ചയായി ശ്വസിക്കുന്നത് ക്യാന്‍സറിന് കാരണമാകും.ദില്ലി നഗരത്തില്‍ മലിനീകരണം രൂക്ഷമായതോടെ അന്തരീക്ഷത്തില്‍ ചൂട് തങ്ങി നില്‍ക്കുകയാണ്.

പ്രതിവിധിയെന്ന നില്‍ക്ക നഗര കേന്ദ്രങ്ങളില്‍ വെള്ളം തളിക്കാനും തീരുമാനമായിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം കാരണം സംസ്ഥാനത്ത് മലിനീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്നതോടെ മലിനീകരണത്തിന്റെ തോത് കുറയുമെന്നാണ് ദേശീയ മലിനീകരണ നിയന്ത്രണ ബോരഡിന്റെ കണക്ക് കൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here