ആവേശ പോരാട്ടത്തില്‍ റഷ്യന്‍ കുതിപ്പ് തുടരുന്നു; തുടര്‍ച്ചയായ രണ്ടാം ഗോള്‍ നേടി റഷ്യ

ആവേശ പോരാട്ടത്തില്‍ റഷ്യന്‍ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ഗോള്‍ നേടി റഷ്യ വിജയത്തിലേക്ക്. ആദ്യ ഗോള്‍ നേടിയത് യൂറി ഗസിന്‍സ്കി. നിറഞ്ഞ പ്രതീക്ഷകളും, സ്വപ്നങ്ങളുമായി ലോകം റഷ്യയിലേക്ക് പറന്നിറങ്ങിയിരിക്കുകയാണ്.

ഇനിയുള്ള 31 ദിവസം ഒരു തുകല്‍പ്പന്തിന്‍റെ സഞ്ചാരവ‍ഴികലിലാകും ലോകത്തിന്‍റെ മനസ്. മോസ്കോയില്‍ ലോക മേളക്ക് പന്തുരുളുമ്പോള്‍ ഭൂഗോളത്തിന്‍റെ അതിരുകള്‍ മായുകയാണ്.

ലോകകപ്പിന്‍റെ ആവേശം കൊടി കയറുന്നതോടെ നമ്മളോരോരുത്തരും ലോക പൗരന്‍മാരാവുകയാണ് . കടലുകള്‍ക്കപ്പുറത്ത് അര്‍ജന്‍റീനയും, ബ്രസീലും, സ്പെയിനുമെല്ലാം കളിയാരാധകന്‍റെ സ്വന്തം ദേശങ്ങളായി മാറുന്നു. മാറക്കാനയും, മലപ്പുറവും കോ‍ഴിക്കോടൂമെല്ലാം ഒറ്റ ചരടില്‍ കോര്‍ക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here