ലോകകപ്പ് ഫുട്ബോളിലും പുത്തന്‍ ഒാഫറുമായി നേട്ടം കൊയ്യാന്‍ ജിയോ; പുതിയ സേവനങ്ങള്‍ ഇങ്ങനെ

പുത്തന്‍ ഓഫറുകള്‍ നല്‍കി ഐപിഎല്‍ സീസണില്‍ ജിയോ കൊയ്ത നേട്ടം ചില്ലറയൊന്നുമല്ല. ആനേട്ടം ലോകകപ്പ് ഫുട്ബോള്‍ സീസണില്‍ നേടാന്‍ പുത്തന്‍ തന്ത്രങ്ങളുമായി എത്തുകയാണ് ടെലികോം ദാതാക്കള്‍.

149 രൂപാ പ്ലാനില്‍ പ്രതിദിനം 3 ജിബി ഡാറ്റ നല്‍കാന്‍ ജിയോ തീരുമാനിച്ചതിനു പിന്നാലെ അതിനെ കടത്തിവെട്ടാന്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റാ എസ്ടിവി 149 എന്നാണ് പുതിയ പ്ലാനിന് ബിഎസ്എന്‍എല്‍ പേര് നല്‍കിയിരിക്കുന്നത്.

ഒരു ടെലികോം കമ്പനി നല്‍കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് എന്ന വിശേഷണവും ഈ പ്ലാനിലൂടെ ബിഎസ്എന്‍എലിന് സ്വന്തമാകും. ഓഫര്‍ പ്രകാരം ഒരു ജിബി ഡാറ്റയ്ക്ക് 1.3 രൂപ മാത്രമാണ് ചെലവ് വരിക. ദിവസം 4 ജിബി ഡാറ്റയാണ് പുതിയ പ്ലാനിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നത്. പുതിയ പ്ലാനിലൂടെ 28 ദിവസത്തെ കാലാവധിയില്‍ ഉപഭോക്താക്കള്‍ക്ക് 112 ജിബി ഡാറ്റ ലഭിക്കും.

ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫര്‍ ലഭ്യമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News