വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയപെരുന്നാള്‍

വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാംമതവിശ്വാസികള്‍  ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കും. പളളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌ക്കാരം നടക്കും.

കോഴിക്കോട് പന്നിയങ്കര കപ്പയക്കലില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് ഇസ്ലാം മത പണ്ഡിതര്‍ ചെറിയപെരുന്നാള്‍ പ്രഖ്യാപിച്ചത്.

പാളയം ഇമാം, കോഴിക്കോട് മുഖ്യഖാസി കെ ജി ഇമ്പിച്ചമ്മദ് ഹാജി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ചെറിയപെരുന്നാള്‍ വെളളിയാഴ്ച ആകുമെന്നറിയിച്ചത് പെരുന്നാള്‍ അറിയിപ്പ് വന്നതോടെ വിശ്വാസികള്‍ ആഘോഷത്തിലേക്ക് കടന്നു, പളളികള്‍ തഖ്ബീര്‍ ധ്വനികളാള്‍ മുഴങ്ങി. പുണ്യം തേടിയ വൃതാനുഷ്ടാനത്തിനൊടുവിലാണ് ചെറിയപെരുന്നാള്‍ വിരുന്നെത്തിയത്.

വിശ്വാസികള്‍ പുതു വസ്ത്രങ്ങളണിഞ്ഞ് പളളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്‌ക്കാരത്തിനെത്തും. മഴയായതിനാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും പളളികളില്‍ തന്ന നിസ്‌ക്കാരം നടക്കും. പ്രര്‍ത്ഥനയ്ക്ക എത്തുന്നവര്‍ പരസ്പരം ആലിംഗനം ചെയ്ത് സ്‌നേഹസന്ദേശങ്ങള്‍ കൈമാറും.

പിന്നീട് കുടുംബ വീടുകള്‍ സന്ദര്‍ശിച്ചും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ചെറിയ പെരുന്നാള്‍ അവിസ്മരണീയമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News