ടെലികോം വിപണിയില്‍ മത്സരം കടുക്കുന്നു; എയര്‍ടെലിനെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി ജിയോ

വന്‍ ഓഫറുകളുമായി ടെലികോം വിപണി കീ‍ഴടക്കാന്‍ മത്സരിക്കുകയാണ് എയര്‍ടെലും ജിയോയും. ക‍ഴിഞ്ഞ ദിവസം എയര്‍ടെല്‍ പ്രഖ്യാപിച്ച ഓഫറുകളെ മറികടക്കാന്‍ വമ്പന്‍ ഓഫറുകളുമായി രംഗത്തു വന്നിരിക്കുകയാണ് ജിയോ.

മു‍ഴുവന്‍ ഉപഭോക്താക്കളെയും കയ്യിലെടുക്കാന്‍ എല്ലാ സര്‍ക്കിളുകളിലെയും വരിക്കാര്‍ക്ക് ലഭ്യമാകുന്ന രീതിയിലാണ് ജിയോ പുതിയ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.

നിലവിലെ പ്ലാനില്‍ 1.5 ജിബി അധിക ഡാറ്റ നല്‍കാനാണ് ജിയോയുടെ പുതിയ തീരുമാനം. ജിയോയുടെ ഈ തീരുമാനം തെല്ലൊന്നുമല്ല ഉപഭോക്താക്കളെ സന്തോഷിച്ചിരിക്കുന്നത്.

ഇനി മുതല്‍ ജിയോയുടെ പുതിയ ഓഫര്‍ പ്രകാരം 149, 349, 399, 449 പ്ലാനുകളില്‍ ദിവസം മൂന്നു ജിബി ഡാറ്റയും 198, 398, 448, 498 പ്ലാനുകള്‍ക്ക് ദിവസം 3.5 ജിബി ഡാറ്റയും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News