കൊച്ചി നഗരവീഥികളെയും കളിക്ക‍ളമാക്കി മാറ്റി ഫുട്ബോള്‍ ആരാധകര്‍

തിരക്കേറിയ കൊച്ചി നഗരവീഥികളെയും കളിക്ക‍ളമാക്കി മാറ്റി ഫുട്ബോള്‍ ആരാധകര്‍. തങ്ങളുടെ ഇഷ്ട ടീമിന്‍റെ ജേ‍ഴ്സിയണിഞ്ഞ് കൊട്ടും പാട്ടും ആട്ടവുമായാണ് കൊച്ചിയിലെ ആരാധകര്‍ ലോകകപ്പിനെ വരവേറ്റത്. മത്സരം കാണാനായി വിവിധയിടങ്ങളില്‍ ബിഗ് സ്ക്രീനുകളും സജ്ജമാക്കിയിരുന്നു.

കൊച്ചി നഗരത്തിന്‍റ ഓരോ തെരുവീഥികളെയും നിശ്ചലമാക്കിയായിരുന്നു ലോക ഫുട്ബോളിനെ മെട്രോ നഗരം വരവേറ്റത്. മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി മാറിയ കൊച്ചുകുട്ടികള്‍ വരെ തങ്ങളുടെ ഇഷ്ടതാരത്തിന്‍റെ ജ‍ഴ്സിയണിഞ്ഞ് തെരുവിലേക്കിറങ്ങി. പിന്നെ കൊട്ടും പാട്ടും ആരവങ്ങളും.

ആര് കപ്പ് നേടും എന്ന ചോദ്യത്തോടെ ഒരുമിച്ച് ചുവടുവച്ചവര്‍ ജേ‍ഴ്സി തിരിഞ്ഞ് വാക് പോരായി. ബ്രസീലിനും അര്‍ജന്‍റീനയ്ക്കുമാണ് ആരാധകര്‍ കൂടുതല്‍.

റഷ്യയില്‍ ആദ്യ കിക്കോഫ് ചെയ്തതോടെ ആവേശം പതിന്മടങ്ങായി. മത്സരം കാണാനായി എങ്ങും ബിഗ് സ്ക്രീനുകളും സജ്ജമായിരുന്നു. ലോകം കാല്‍പ്പന്തുകളിയിലേക്ക് ചുരുങ്ങിയപ്പോള്‍ എല്ലാം മറന്ന് പിന്നെ ആവേശക്കടല്‍ മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News