ടോവിനോയുടെ ‘ഒരു കുപ്രസിദ്ധ പയ്യന്‍റെ’ ടീസര്‍ എത്തി

യുവത്വത്തിന്‍റെ പ്രിയതാരം ടോവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി.

ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ടോവിനോയാണ് ടീസര്‍ പുറത്തു വിട്ടത്.

ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരന്‍ പയ്യനായാണ് ടോവിനോ എത്തുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയായെത്തുന്നത്.

2012ല്‍ പുറത്തിറങ്ങിയ ഒ‍ഴിമുറക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ൊരു കുപ്രസിദ്ധ പയ്യന്‍.. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News