കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ടം; ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

കട്ടിപ്പാറ ഉരുല്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്ത നിവരണ സേനയുടെ നേതൃത്വത്തിലാണ് രണ്ടാം ദിവസവും തിരച്ചില്‍ നടക്കുക. ഇന്നലെ രാത്രി കണ്ടെത്തിയ ജാഫറിന്റേതടക്കം 7 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. 7 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതാണ് വിവരം.

രാത്രി ഏഴരയോടെയാണ് കരിഞ്ചോല ജാഫറിന്റെ മൃതദേഹം ദുരന്ത നിവാരണ സേന കണ്ടെടുത്തത്. ഇതോടെ കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 7 ആയി. മണ്ണിനടിയില്‍ കുടുങ്ങിയ 7 പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. മോശം കാലാവസ്ഥ കാരണം രാത്രി തിരച്ചില്‍ നിര്‍ത്തിയിരുന്നു.

45 അംഗ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് തിരിച്ചില്‍ നടത്തുന്നത്. കരിഞ്ചോല ജാഫറിന്റെ മൃതദേഹമാണ് അവസാനം കണ്ടെടുത്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനാല്‍കാനാണ് തീരുമാനം. രാത്രിയും കോഴിക്കോടിന്റെ മലയോര മേഖലകളില്‍ മഴ തുടര്‍ന്നു.

താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെളളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വൈദ്യസഹായമടക്കം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തി, താമരശ്ശേരി ചുരം വഴിയുളള ദീര്‍ഘദൂര ബസ്സുകളെല്ലാം ഇന്ന് മുതല്‍ കുറ്റിയാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News