താമരശ്ശേരി കരിഞ്ചോലയില്‍ ശരീരാവശിഷ്ടം കണ്ടെത്തി; തെരച്ചില്‍ തുടരുന്നു

താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്ത് ശരീരാവശിഷ്ടം കണ്ടെത്തി. പ്രകൃതിയുടെ ഭീകര താണ്ഡവത്തിനാണ് കോഴിക്കോട് ജില്ലിയിലെ കട്ടിപ്പാറയെന്ന കൊച്ചു ഗ്രാമം സാക്ഷ്യം വഹിച്ചത്. ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ പൂര്‍ണ്ണമായും മണ്ണെടുക്കുന്ന ഭയാനകമായ കാഴ്ചയാണ് കരിഞ്ചോലയില്‍ കാണാനാവുക. അനധികൃമായി മലമുകളില്‍ നിര്‍മ്മിച്ചു കൊമ്ടിരുന്ന ജലസംഭരണി ദുരന്തവ്യാപ്തി വര്‍ധിപ്പിച്ചതായാണ് ആക്ഷേപം

നോമ്പ് തുറ കഴിഞ്ഞ് ബന്ധുവീട്ടില്‍ അന്തിയുറങ്ങിയവരുടെ മേലാണ് ഇടിതീപോലെ ഉരുള്‍പൊട്ടലല്‍ വന്നു പതിച്ചത്. കലിതുളളിയെത്തിയ പ്രകൃതിക്കുമുന്നില്‍ മനുഷ്യനിര്‍മ്മിതികളെല്ലാം കടപുഴകി. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയെന്ന കൊച്ചു പ്രദേശം ഇതുവരെ കാണാത്ത പ്രകൃതിയുടെ സംഹാര താണ്ഡവത്തിന് മൂകസാക്ഷി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശമാകെ മണ്ണിലമര്‍ന്നു. കുഞ്ഞുങ്ങളുടേതടക്കം ആരുടേയും നിലവിളി പുറത്ത് കേട്ടില്ല. നേരം വെളുത്തപ്പോള്‍ വേദനിപ്പിക്കുന്ന കാഴ്ചയാണ് കരിഞ്ചോലക്കാര്‍ കണ്ടത്. മണ്ണിടിച്ചില്‍ സാധ്യതയുളള സ്ഥലമെങ്കിലും അപ്രതീക്ഷിതിമായെത്തിയ ദുരന്തമുഖത്ത് പകച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍

ജലസംഭരണിക്കായി സ്വകാര്യവ്യക്തി മലമുകളില്‍ നിന്ന് മണ്ണ് നീക്കിയത് വലിയ ദുരന്തത്തിന് കാരണമായതായി ആരോപണമുണ്ട്. ഇവിടെ മണ്ണ് നീക്കം ചെയ്ത് നിര്‍മ്മാണം നടന്നുവന്നിരുന്നു. പ്രകൃതിയുടെ മേലുളള ഇത്തരം കടന്നുകയറ്റങ്ങളും മനുഷ്യജീവനെടുക്കുകയാണെന്നോര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News