പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു; കത്വാ സംഭവത്തിലൂടെ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പാളയം ഇമാം വിപി സൂഹൈബ് മൗലവി

വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ഇസ്ലാം മതവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്കാരങ്ങൾ നടന്നു. കലാപം സൃഷ്ടിച്ചുകൊണ്ട് രാജ്യത്ത് വർഗീയ ദ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നതായി പാളയം ഇമാം വി.പി സൂഹൈബ് മൗലവി.

കത്വാ സംഭവത്തിലൂടെ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഇൗദ് സന്ദേശത്തിൽ പറഞ്ഞു. കാലവർഷക്കെടുതിയിൽ ജീവൻ പൊലിഞ്ഞവർക്കും നഷ്ടം നേരിട്ടവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി.

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനൊടുവിലാണ് പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്കാരങ്ങൾ നടന്നു. തിരുവനന്തപുരത്ത് പാളയം പള്ളിയുടെ ഇൗദ് നമസ്കാരത്തിന് ഇമാം വി.പി സൂഹൈബ് മൗലവി നേതൃത്വം നൽകി.

പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതിയ ഇൗദ് സന്ദേശത്തിൽ കലാപം സൃഷ്ടിച്ചുകൊണ്ട് രാജ്യത്ത് വർഗീയ ദ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നതായി പാളയം ഇമാം വി.പി സൂഹൈബ് മൗലവി പറഞ്ഞു. കത്വാ സംഭവത്തിലൂടെ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ സംയുക്ത ഈദ്ഗാഹുകള്‍ പലയിടത്തും ഒഴിവാക്കിയിരുന്നു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ നാടെങ്ങും തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയത്. വിവിധ സ്ഥലങ്ങളിൽ നടന്ന ഇൗദ് നമസ്കാരത്തിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

പ്രാര്‍ഥനാനിര്‍ഭരമായ പകലിനും ആഘോഷത്തിന്റെ പകിട്ടിനൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന വേളകൂടിയാണ് ഒാരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here