‘മലയാളികളായ പൊലീസുകാര്‍ മൂന്നാംകിടക്കാര്‍’; ജോലിക്കെത്തുന്ന പൊലീസുകാരെ കൊണ്ട് പട്ടിയെ കുളിപ്പിക്കും; എഡിജിപിയുടെ മാടമ്പിത്തരങ്ങള്‍ വെളിപ്പെടുത്തി പൊലീസുകാര്‍

ബറ്റാലിയന്‍ എഡിജിപി സുധേഷ്കുമാറിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസുകാര്‍. മലയാളികളായ പൊലീസുകാര്‍ മൂന്നാംകിടക്കാരായാണ് എഡിജിപി കാണാറുള്ളത്. ജോലിക്കെത്തുന്ന പൊലീസുകാരെ കൊണ്ട് പട്ടിയെ കുളിപ്പിക്കും.

പട്ടിക്ക് യാത്രചെയ്യാന്‍ പ്രത്യേക സര്‍ക്കാര്‍ വാഹനം ഉപയോഗിക്കും. മകളെ പരിശീലിപ്പിക്കാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍.  എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി ചെയ്യേണ്ടിവന്നുവെന്നും ഡ്രൈവര്‍ ഗവാസ്കരുടെ വെളിപ്പെടുത്തല്‍.

പോലീസുകാരാനായ ഡ്രൈവറെ എഡിജിപിയുടെ മകള്‍ പൊതുനിരത്തില്‍ വെച്ച് തല്ലിയതിനു പിന്നാലെയാണ് എഡിജിപിയുടെ മാടമ്പിത്തരങ്ങള്‍ വെളിപ്പെടുത്തി പൊലീസുകാര്‍ രംഗത്തെത്തിയത്.

എഡിജിപി സുധേഷ്കുമാറിന് സര്‍ക്കാര്‍ നല്‍കിയ വാഹനത്തന്‍റെ ഡ്രൈവറെ തിരുവനന്തപുരം നഗരത്തില്‍ വെച്ചാണ് മകള്‍ തല്ലിയത്. അപമര്യാദയായി പെരുമാറിയ യുവതിക്കെതിരെ എഡിജിപിയോട് പരാതി പറഞ്ഞതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയതെന്ന് പോലീസുകാരനായ ഗവാസ്ക്കര്‍ പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here