മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊലപ്പെടുത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു

ജമ്മുകാശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയെ വെടിവെച്ച് കൊലപ്പെടുത്തിയവരുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് ജമ്മുകാശ്മീര്‍ പൊലീസിനു ലഭിച്ചിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബൈക്കിലെത്തിയ മൂവര്‍സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.

റൈസിംഗ് കാശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയ്ക്ക് നേരെ നിറയൊഴിച്ചവരെന്നു കരുതുന്ന മൂന്നംഗ അക്രമി സംഘത്തിന്റെ ചിത്രങ്ങള്‍ ജമ്മുകാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്നു പേരുടെ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്.

ഒരാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ടുപേരുടെയും മുഖങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

കഴിഞ്ഞദിവസം വൈകുന്നേരം 7.15 ന് ശ്രീനഗറില്‍ പ്രസ് കോളനിയിലെ ഓഫീസില്‍നിന്ന് ഇഫ്താര്‍ സത്കാരത്തിനായി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബുഖാരിക്കു നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം തൊട്ടടുത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലേറെ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്ത് തുളച്ചുകയറിയിട്ടുണ്ട്.

2000ത്തില്‍ ബുഖാരിക്കു നേരെ ആക്രമണം നടന്ന അന്നുമുതല്‍ അദ്ദേഹം പൊലീസ് സംരക്ഷണത്തിലായിരുന്നു. അക്രമികളെ തടുക്കാന്‍ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു.നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കാഷ്മീരില്‍ ആക്രമണം നടക്കുന്നത്.

മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംഭവത്തില്‍ ഞടുക്കം രേഖപ്പെടുത്തി. ബുഖാരിയുടെ മരണം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു. നീതിക്കും സമാധാനത്തിനുമായി നിര്‍ഭയം പോരാടിയ വ്യക്തിയാണ് ബുഖാരിയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News