ലോകകപ്പിന് തിരശീല ഉയര്‍ന്നപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഈ റഷ്യന്‍ സുന്ദരി

ലോകകപ്പിന് മോസ്‌കോയില്‍ തിരശീല ഉയര്‍ന്നപ്പോള്‍ ഉദ്ഘാടന ചടങ്ങില്‍ ഒരു റഷ്യന്‍ സുന്ദരി കൂടി ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി.

ലോകകപ്പിന്റെ യഥാര്‍ത്ഥ മാതൃക അനാവരണം ചെയ്യാന്‍ ഐകര്‍ കാസിയസിനോപ്പം എത്തയിയ നതാലിയ വ്യോഡനോവയാണ് ലോകത്തിന്റെ മനം കീഴടക്കിയത്. വെരുമോരു മോഡല്‍ എന്നതിനപ്പുറം തെരുവില്‍ നിന്നെത്തി ലോകം കീഴടക്കിയ കഥയാണ് നടാലിയയുോടത്.

നടാലിയ വോഡ്യനോവ ഫാഷന്‍ ലോകത്ത് ഇതിനപ്പുറത്തേക്ക് റഷ്യക്കൊരു പേരില്ല. വെറുമൊരു മോഡല്‍ എന്നതിനപ്പുറം ജീവിതത്തോട് പടവെട്ടുന്ന ഓരോ പെണ്‍കുട്ടിക്കും പാഠമാണ് നടാലിയ. തെരുവില്‍ നിന്നെത്തി ഫാഷന്‍ ലോകം കീഴടക്കിയ പോരാട്ടത്തിന്റെ കഥയാണ് നടാലിയ വോഡ്യനോവയുടെ ജീവിതം.

കുടുംബം പോറ്റാന്‍ തെരുവില്‍ പഴങ്ങല്‍ വിറ്റു നടന്ന പെണ്‍കുട്ടി ഇന്ന് റഷ്യിലെ , ഏറ്റവും വിലപിടിച്ച മോഡലാണ്. തെരുവില്‍ നിന്ന് ലോകത്തോളം വളര്‍ന്നെങ്കിലും നടാലിയ മറന്നില്ല അവര്‍ പിന്നിട്ട വ!ഴികള്‍. മോസ്‌കോയിലെ തെരുവില്‍ പ!ഴങ്ങല്‍ വിറ്റു നടന്ന മെലിഞ്ഞ് കൊലുന്നനെയുള്ള പെണ്‍കുട്ടിക്ക് നഗരത്തിലെ മോഡലിംഗ ്ഏജന്‍സി കാണാന്‍ കിട്ടിയ അവസരമാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്. ആ സന്ദര്‍ശനം മസ്‌കോയില്‍ നിന്ന് നാടിലിയെയ പാരീസിലെത്തിച്ചു. ഫാഷന്‍രെ നഗരമായ പാരീസില്‍ നടാലിയെയ തേടി നിരവധി അവസരങ്ങലെത്തി.

വിവയുടെ മോഡലായതോടെ നടാലിയയുടെ ജീവിതം മാറുകയായിരുന്നു. അമ്മയേയും, ഓട്ടിസം ബാധിച്ച അര്‍ധ സഹോദരിയേയപം പോര്‌റാന്‍ തെരുവോരത്ത് കച്ചവടം നടത്തിയ പെണ്‍കുട്ടി റഷ്യയുടെ സൗന്ദര്യമായി മാറുകയായിരുന്നു. ഇന്ന് 8.6 മില്ല്യണ്‍ യൂരോയാണ് നടാലിയയുടെ വരുമാനം. മോസ്‌കോയിലെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അണിയറയിലെ പ്രധാന സാന്നിധ്യം കൂടിയാണ് അവര്‍.

വ്‌ലാഡിനോവ സ്ഥാപിച്ച നേക്കഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഇന്ന് റഷ്യിലെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തകരുടെ സംഘമാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയാണീ സംഘടന.

ഗ്ലാമറിന്‍രെയും പണത്തിന്റെയും ലോകമായ ഫാഷന്‍ രംഗത്ത് സ്വന്തം ജീവിതം കൊണ്ട് വ്യത്യസ്തമാവുകയാണ് നടാലിയ വ്യോഡിനോവ ആ ജീവിതം തന്നെയാണ് ലോകകപ്പിന്റെ ഉദ്ഘാടന വേദിയിലേക്ക് അവരെ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News