എഡിജിപി സുധേഷ്കുമാര്‍ ക്രമക്കേടിന്‍റേയും മാടമ്പിത്തരത്തിന്‍റേയും ഉത്തമ ഉദാഹരണം; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

ബറ്റാലിയന്‍ എഡിജിപി സുധേഷ്കുമാര്‍ ക്രമക്കേടിന്‍റെയും മാടമ്പിത്തരത്തിന്‍റെയും ഉത്തമ ഉദാഹരണമായ പോലീസ് ഉദ്യോഗസ്ഥന്‍. ഒദ്യോഗികവാഹനത്തിന് പുറമേ അനധികൃതമായി അദ്ദേഹം ഉപയോഗിക്കുന്നത് നാലോളം സര്‍ക്കാര്‍ വാഹനങ്ങള്‍ .

സുധേഷ്കുമാറിന്‍റെ പട്ടിക്ക് യാത്ര ചെയ്യാനും പോലീസ് വാഹനം. മകളെ ശാരീരിക പരീശിലിപ്പിക്കുന്നത് വനിത പോലീസ് ഉദ്യോഗസ്ഥ. വീട്ടില്‍ ജോലിക്ക് നിയോഗിച്ചരിക്കുന്നത് 15 ലേറെ ക്യാമ്പ് ഫോളേവറന്‍മാരെ .

പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥന് അന്വേഷണചുമതല കൈമാറി. പോലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കി.

എഡിജിപി സുധേഷ്കുമാറിതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. കേരളത്തിലെ ഒന്‍പത് പ്രധാന ബറ്റാലിയനുകളുടെ ചുമതലയുളള എഡിജിപിയായ അദ്ദേഹം നാലോളം വാഹനങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ട്.

ഒൗദ്യോഗകമായി സര്‍ക്കാര്‍ നല്‍കിയ വാഹനത്തിന് പുറകെയാണ് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. വിവിധ ബറ്റാലിയനുകളിലേക്ക് ആഭ്യന്തരവകുപ്പ് നല്‍കിയ വാഹനങ്ങള്‍ ആണ് സ്വന്തം വീട്ടാവശ്യത്തനായി ഇദ്ദേഹം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇതില്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്‍റെ പട്ടിയാണെന്നത് കൗതുകം ഉയര്‍ത്തുന്നു.

മകളുടെ ശരീരസംരക്ഷണത്തനും വ്യായമത്തിനുമായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. മകളോടെപ്പം പ്രഭാത സവാരിക്ക് കൂടെ പോകുക വ്യായമത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയാണ് ഇവരുടെ ജോലി. വാഹനങ്ങള്‍ ഒടിക്കുന്നതിനായി മൂന്ന് ഡ്രൈവറന്‍മാരെയും വീട്ടിലേയും ഒാഫീസിലേയും സുരക്ഷക്കായി 11 പുരുഷ പോലീസുകാരെയും നിയോഗിച്ചുണ്ട്.

വിവിധ ബറ്റാലിയനുകളിലെ ക്യാന്‍റീന്‍ ജോലീക്കായി കൊടുത്തിരിക്കുന്ന കുക്ക് , സ്വീപ്പര്‍ , കാര്‍പെന്‍റര്‍ , എന്നീ തസ്തികയില്‍ ജോലി ചെയ്യുന്ന നിരവധി പേരെ വീട്ടുജോലിക്കായി നിയോഗിച്ചിട്ടുണ്ട്.

കൂടെ ജോലി ചെയ്യുന്ന കീ‍ഴുദ്ദേഗസ്ഥരോട് വളരെ മോശമായിട്ടാണ് സുധേഷ്കുമാറും കുടുംബവും പെരുമാരുന്നതെന്ന ആക്ഷേപം പോലീസുകാര്‍ ഉന്നയിക്കുന്നു. മാനസിക പീഡനത്തില്‍ മനം നൊന്ത് അടുത്തിടെയാണ് ഒരു ഡ്രൈവര്‍ നീണ്ട അവധിയില്‍ പ്രവേശിച്ചു.

മുന്‍ മന്ത്രിയും നിലവില്‍ എംപിയുമായ ഒരു മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് തിരുവനന്തപുരം താമസിക്കുന്ന വാടക വീട് തനിക്ക് ഇടനില നിന്ന് വാങ്ങി നല്‍കാത്തതിന് ഒരു മുതിര്‍ന്ന കമാന്‍ഡിനെ പരസ്യമായി ശകാരിച്ചതും സേനയില്‍ അങ്ങാടി പാട്ടാണ്.

ഇതടക്കം നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനും കുടുംബത്തിനും എതിരെ ഉയരുന്നത് . കരാട്ടെ ബ്ളാക്ക് ബെല്‍റ്റ് ജേതാവായ മകള്‍ സ്വന്തം ഡ്രൈവറുടെ പുറത്ത് കൈതരിപ്പ് തീര്‍ത്തിട്ടും സുധേഷ്കുമാര്‍ മൗനം തുടരുകയാണ്. അതിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണചുമതല സിറ്റി ക്രൈംബ്രാഞ്ചിന് കമ്മീഷണര്‍ കൈമാറി.

അസിസ്റ്റന്‍റ് കമ്മീഷണര്‍ സന്തോഷാവും കേസ് ഇനി അന്വേഷിക്കുക. ചാടി കയറി അറസ്റ്റ് വേണ്ടന്നതാണ് പോലീസ് തല്‍കാലം സ്വീകരിച്ചിരിക്കുന്ന നിലപാട്. കോടതി അവധിയായതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാന്‍ ക‍ഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി.

മര്‍ദ്ദനമേറ്റ പോലീസുകാരനെ വശത്താക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ അതും വൃഥാവിലായി.

പോലീസുകാരെനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് അസോസിയേഷന്‍ കര്‍ശനമായ നിലപാടാണ് എടുത്തിരിക്കുന്നത് .പോലീസിലെ ദാസ്യപണി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും ,ഡിജിപിക്കും പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News