കട്ടിപ്പാറ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

കട്ടിപ്പാറ ഉരുൾപൊട്ടൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒന്നര വയസ്സുകാരി രിഫാ മറിയത്തിൻറെ മൃതദേഹമാണ് തിരച്ചിലിൽ ലഭിച്ചത്. ദുരന്ത നിവാരണ സേന സ്ഥലത്തെത്താൻ വൈകിയത് പ്രതികൂല കാലവസ്ഥ ആയതിനാലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

കരിഞ്ചോലയിലെ അനധികൃത ജലസംഭരണി നിർമ്മാണത്തിൽ ജില്ലാ കളക്ടർ കട്ടിപ്പാറ പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലം സന്ദർശിച്ചു.

രാവിലെ എഴ് മണിയോടെ ആരംഭിച്ച തിരച്ചിൽ പുനരാരംഭിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടേയും ഫയർഫോഴ്സിൻറേയും നേതൃത്വത്തിലാണ് തിരച്ചിൽ. പതിനൊന്നരയോടെയാണ് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാണാതായ നുസ്രത്തിൻറെ മകളാണ് ഒന്നര വയസ്സുകാരി രിഫാ മറിയ.

തിരച്ചിൽ പുനരാരംഭിച്ച ഉടൻ മൃതദേഹാവശിഷ്ടം കിട്ടിയിരുന്നു. ഒരാളുടെ കാലാണ് ലഭിച്ചത്. മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ പുരോഗതി വിലയിരുത്തി.

ദുരന്ത നിവാരണ സേനയെ സംഭവം അറിഞ്ഞ ഉടൻ ബന്ധപ്പെട്ടിരുന്നതായി ടി പി രാമകൃഷ്ണൻ പറഞ്ഞു. ഗതാഗത തടസ്സമാണ് പ്രതീക്ഷിച്ച വേഗതയിൽ എത്താതിരിക്കാൻ കാരണമായത്.

കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ 3000 ൽ പരം ആളുകൾ തുടരുകയാണ്.

ദുരന്തത്തിൻറെ വ്യാപ്തി വർധിപ്പിച്ചതായി പറയുന്ന കരിഞ്ചോലയിലെ അനധികൃത ജലസംഭരണി യെ കുറിച്ച് ജില്ലാ കളക്ടർ യു വി ജോസ് റിപ്പോർട്ട് തേടി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശിച്ചത്.

സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജലസംഭരണിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News