അരവിന്ദ് കേജരിവാളിന്‍റെ ധര്‍ണ തമാശമാത്രം; ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ സമരം ചെയ്യുന്നത് അപഹസനീയമെന്ന് കോണ്‍ഗ്രസ്

ദില്ലി ലഫ്റ്റനന്‍ ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന ധര്‍ണ തമാശയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ സമരം നടത്തുന്നത് ആദ്യമായി കാണുകയാണെന്ന് മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രതികരിച്ചു. എന്നാല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥര്‍ തടയുകയാണെന്ന് ആരോപിച്ചാണ് കേജരിവാളിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തുന്നത്.എന്നാല്‍ ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ സമരം ചെയ്യുന്നത് ആദ്യമായി കാണുകയാണെന്ന് മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷത്ത് വ്യക്തമാക്കി.

നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ച് നടക്കുന്ന ധര്‍ണ അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

ഇന്നും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ നാളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആംആദ്പി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കടുത്ത പൊടിയും ചൂടും കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ കേജരിവാള്‍ എസി റൂമിലിരിക്കുകയാണെന്നും ഈ ധര്‍ണ തമാശയാണെന്നും അജയ് മാക്കാന്‍ ആരോപിച്ചു.

സത്യേന്ദ്ര ജയിന്റെ പ്രമേഹം അപകടനിലയിലാണെന്നും ഉടന്‍ ആശുപ്രതിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News