ഇതാ സൂപ്പര്‍ വുമണ്‍; സേവാഗിന്‍റെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വയസ് 72. ഈ വയസ്സിലും ഈ അമ്മ ജീവിക്കുന്നത് സ്വന്തം അധ്വാനത്തിലൂടെ. ഈ അമ്മയുടെ അധ്വാനത്തിന്റെ മഹത്വം ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സേവാഗ്.

ഭോപ്പാല്‍ ജില്ലാ കലക്ടറേറ്റില്‍ ടൈപ്പ് റൈറ്ററുമായി ഇരുന്ന് വേഗം വേഗം ടൈപ്പ് ചെയ്യുന്ന അമ്മയെ സൂപ്പര്‍വുമണ്‍ എന്നാണ് സേവാഗ് വിശേഷിപ്പിച്ചത്. ഈ മാസം 12നാണ് സേവാഗ് കുറിപ്പോട് കൂടിയ വീഡിയോ ട്വീറ്റ് ചെയ്തത്.

മധ്യപ്രദേശിലെ സെഹോര്‍ സ്വദേശിനിയായ ലക്ഷ്മിഭായിയില്‍ നിന്നും യുവജനങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് സേവാഗ് പറയുന്നു. ഇവരുടെ മകള്‍ക്ക്അപകടംപറ്റിയതിനെതുടര്‍ന്ന് ചികിത്സക്കായി വലിയൊരു തുക വായ്പയെടുത്തിരുന്നു.

എനിക്ക് യാചിക്കുന്നത് ഇഷ്ടമല്ലെന്നും തനിക്ക് ഈ ജോലി ലഭിച്ചത് കലക്ടറുടേയും സബ് കലക്ടറുടേയും സഹായം കൊണ്ടാണെന്നും ലക്ഷമിബായി വ്യക്തമാക്കി. സേവാഗ് വീഡിയോ ഷെയര്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്നും കടം വീട്ടണമെന്നും സ്വന്തമായി വീട് വേണമെന്നുമാണ് ആഗ്രഹമെന്നും ലക്ഷമി ഭായി പ്രതീക്ഷയോടെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News