അത്താ‍ഴത്തിന് മക്കള്‍ക്ക് സാലഡ് വിളമ്പി; പിന്നീട് സംഭവിച്ചത് ഇതാണ്

കുറച്ചു ദിവസമായി അത്താ‍ഴത്തിന് എന്നും സാലഡ്. സഹികെട്ട മക്കള്‍ എന്ത് ചെയ്തെന്നോ. ? പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 911ല്‍ വിളിച്ച് പരാതിപ്പെട്ടു.

പോലീസ് എത്താന്‍ വൈകിയതോടെ ‘നിങ്ങള്‍ എപ്പോള്‍ വരും’ എന്ന് ചോദിച്ച് വീണ്ടും വിളിയെത്തി. 12 കാരനാണ് മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
ഇതൊക്കെ നടന്നത് ഇവിടെയല്ല കേട്ടോ.  അങ്ങ് കാനഡായില്‍.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇഷ്ടമല്ലാത്ത സാലഡ് മാതാപിതാക്കള്‍ നല്‍കുന്നുവെന്നാണ് കുട്ടികള്‍ നോവ സ്‌കോട്ടിയ പോലീസിന് പരാതി നല്‍കിയത്. വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സേവനം ദുരുപയോഗം ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിച്ച് മടങ്ങുകയും ചെയ്തു.

കനേഡിയന്‍ പൊലീസ് അതീവ ഗുരുതരമായ സാഹചര്യങ്ങളില്‍ അടിയന്തര സഹായത്തിന് വിളിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് 911 എന്ന നമ്പര്‍.

പോലീസ്, അഗ്നിശമന സേന, ആംബുലന്‍സ് തുടങ്ങിയവയുടെ സേവനത്തിനാണ് ഈ നമ്പര്‍ ഏര്‍പ്പെടുത്തിയിരുക്കുന്നത്. ഇത് പൊതുജനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോലീസിന്റെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here