സ്വിം സ്യൂട്ടിലെത്തി; പിന്നീട് അധ്യാപികയ്ക്ക് സംഭവിച്ചത്

വിക്ടോറിയ പൊപ്പോവ എന്ന 26കാരിയായ റഷ്യന്‍ അധ്യാപികയാണ് സ്വിം സ്യൂട്ട് ധരിച്ച്‌ മോഡലിംഗ് ചെയ്തത്. ഈ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അതിന് എട്ടിന്‍റെ പണി കിട്ടുമെന്ന് യുവതി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല.

സ്വിം സ്യൂട്ട് ധരിച്ച്‌ എടുത്ത മോഡലിംഗ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത നിമിഷം യുവതിയുടെ ജോലി തെറിച്ചു. ഒരു അധ്യാപികയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു സംഭവം ഉണ്ടാകുകയും ചിത്രങ്ങൾ അവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതുമാണ് സ്‌കൂൾ അധികൃതരുടെ നടപടിക്ക് കാരണമായത്.

എന്നാൽ സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉണ്ടായത്. അധ്യാപികയെ അനുകൂലിക്കുന്നവർ സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്‌തുകൊണ്ടാണ് പ്രതിഷേധം അറിയിച്ചത്.

അധ്യാപകർ എന്നതിനപ്പുറം തങ്ങളും മനുഷ്യരാണെന്നും അതുകൊണ്ടുതന്നെ സ്‌കൂളിന് പുറത്തും സോഷ്യല്‍ മീഡിയയിലും വ്യത്യസ്തരായി ഇരിക്കാന്‍ അവകാശമുണ്ടെന്നും യുവതിയെ അനുകൂലിക്കുന്ന അധ്യാപകർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News