ചൂടു സഹിക്കാനാകാതെ പൊതു കിണറ്റില്‍ ഇറങ്ങിക്കു‍‍ളിച്ചു; ദളിത് വിദ്യാര്‍ഥികളെ നഗ്നരാക്കി മര്‍ദ്ദിച്ച് ഉന്നതസമുദായക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്

ചൂടു സഹിക്കാനാവാതെ പൊതുകിണറ്റില്‍ ഇറങ്ങിക്കുളിച്ചു.  ദളിത് ബാലന്മാരെ ഉയര്‍ന്ന ജാതിക്കാര്‍ നഗ്നരാക്കി മര്‍ദ്ദിച്ചു സംഭവത്തില്‍ കുട്ടികളുടെ കുടുംബവും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ജാല്‍ഗണ്‍: ചൂടു സഹിക്കാന്‍ സാധിക്കാതെ പൊതു കിണറ്റില്‍ ഇറങ്ങിക്കുളിച്ച,ദളിത് വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ജാതിക്കാര്‍ നഗ്നരാക്കി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലാണ് ജായിക്രൂരത വീണ്ടും അരങ്ങേറിയത്. കുട്ടികളെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

12-14 വയസു പ്രായമുള്ളവരാണ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥികള്‍. ഇവര്‍ കിണറ്റില്‍ ഇറങ്ങിയെന്ന വാര്‍ത്തയറിഞ്ഞ് ഉന്നത സമുദായത്തില്‍പ്പെട്ടവരെത്തി കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഗ്രാമത്തിലൂടെ നഗ്നരാക്കി നടത്തുകയായിരുന്നു.

നാണം മറക്കാനായി കുട്ടികള്‍ ഇലകള്‍ ഉപയോഗിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ, നിരവധിപ്പേരാണ് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്.

സംഭവത്തില്‍ കുട്ടികളുടെ കുടുംബം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News