തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരമെന്നും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിയമത്തിന് അതീതരല്ലെന്നും എത്ര ഉന്നതാനായാലും കര്‍ശന നടപടി ഉണ്ടാകുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ഗവാസ്ക്കറുടെ കുടുംബംഗാംങ്ങളെ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയില്‍ വിശ്വാസം ഉണ്ടെന്ന് ഗവാസ്ക്കറുടെ ഭാര്യ രേഷ്മ . കേസ് ഒത്തുതീര്‍പ്പാക്കാന്‍ പല ഇടപെടലും ഉണ്ടാവുന്നതായി മര്‍ദ്ദനമേറ്റ ഗവാസ്ക്കര്‍ പറഞ്ഞു.

എ.ഡി.ജി.പി സുധേഷ്​ കുമാറി​ന്‍റെ  മകൾ മർദിച്ചുവെന്നാണ്​ പൊലീസ്​ ഡ്രൈവർ ഗവാസ്​കർ പരാതി നൽകിയത്​.