മരടില്‍ സ്ക്കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടത് തന്‍റെ അശ്രദ്ധകൊണ്ടല്ലെന്ന് ഡ്രൈവ്രര്‍ അനില്‍കുമാര്‍. വാന്‍ അമിത വേഗതയിലായിരുന്നില്ല.വാഹനം കുളത്തിലേക്ക് ചെരിയുമ്പോള്‍ പുറകിലെ വാതില്‍ തുറക്കാന്‍ താന്‍ പറഞ്ഞെങ്കിലും ആയയ്ക്ക് ക‍ഴിഞ്ഞിരുന്നില്ല.

നാല് കുട്ടികളെ രക്ഷപ്പെടുത്തിയത് താനാണെന്നും അനില്‍കുമാര്‍ ഫോണില്‍ പ്രതികരിച്ചു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനില്‍കുമാര്‍ ആശുപത്രി വിട്ട ശേഷം ഒ‍ളിവിലാണ്.