ബോളിവുഡ് കിങ് ഖാന്‍ ഷാറുഖ് ഖാന്‍റെ പുതിയ ചിത്രമായ സീറോയുടെ ടീസറാണ് ഇന്ന് സിനിമാപ്രേമികള്‍ക്കിടയിലെ സംസാര വിഷയം. മൂന്നടി മാത്രം പൊക്കമുള്ള കുള്ളനായാണ് ഷാരൂഖ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പെഷ്യല്‍ എഫെക്ട്സ് വ‍ഴിയാണ് ചിത്രത്തില്‍ ഷാരൂഖിനെ കുള്ളനാക്കിയിരിക്കുന്നത്.

ടീസറില്‍ ഷാരൂഖിനൊപ്പം മസില്‍മാന്‍ സല്‍മാന്‍ ഖാനും പ്രത്യക്ഷപ്പെടുന്നു എന്നതാണ് മറ്റൊരു ചര്‍ച്ചാ വിഷയം. കത്രീനാ കൈഫും അനുഷ്കാ ശര്‍മ്മയുമാണ് ചിത്രത്തില്‍ ഷാരബഖിന്‍റെ നായികമാരായെത്തുന്നത്.

ചിത്രത്തില്‍ ബുദ്ധിമാന്ദ്യമുള്ള സ്ത്രീയായാണ് അനുഷ്ക എത്തുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

സല്‍മാന്‍ ഖാനെ കൂടാതെ ദീപിക പദുകോണ്‍, റാണി മുഖര്‍ജീ, കജോള്‍, ആലിയ ഭട്ട്, ശ്രീദേവി, കരിഷ്മ കപൂര്‍, ജൂഹി ചവ്ള എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നു. ചിത്രം ഡിസംബര്‍ 21ന് തീയറ്ററുകളിലെത്തും.