
ലോകകപ്പ് ഫുട്ബോളില്‍ ഈജിപ്തിനെതിരെ ഉറുഗ്വയ്ക്ക് ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം . 89മത്തെ മിനിറ്റില്‍ ഉറുഗ്വയുടെ ഹോസെ ഗിമിനസാണ് ഗോള്‍ വല കുലുക്കിയത്.
മിന്നും താരം മുഹമ്മദ് സല ഇറങ്ങാത്ത മത്സരത്തില്‍ അവസാന മിനിറ്റുകള്‍ വരെ ഉറുഗ്വയെ പിടിച്ചു കെട്ടാന്‍ ഈജിപ്ത്തിന്‍റെ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അവസാന മിനിറ്റിലെ ശ്രദ്ധയില്ലായ്മയാണ് ഉറുഗ്വയ്ക്ക് വിജയം നല്‍കിയത്.
കളിയിലുടനീളം മേധാവിത്യം പുലര്‍ത്തിയത് ഈജിപ്തായിരുന്നെങ്കിലും അവസാന നിമിഷം വിജയം ഉറുഗ്വയ്ക്കൊപ്പം നിന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ഉറുഗ്വയുടെ സൂപ്പര്‍ താരം ലൂയി സുവാരിസിന് അത് മുതലാക്കാന്‍ കഴിഞ്ഞില്ല.
പരിക്കേറ്റ ഈജിപ്ത്തിന്‍റെ സൂപ്പര്‍ താരം മുഹമ്മദ് സല ഇറങ്ങാത്തത് ഈജിപ്ത്തിന്‍റെ ആക്രമണത്തിന് മങ്ങലേല്‍പ്പിച്ചു. എങ്കിലും മികച്ച കളി പുറത്തെടുത്ത ഈജിപ്ത് അവസാന നിമിഷം വരെയും ഉറുഗ്വേയെ വെള്ളം കുടുപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here