മഴക്കെടുതി; കോട്ടയത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

മഴക്കെടുതിയെ തുടർന്ന് കോട്ടയം ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. വൈക്കത്ത് ഉദയനാപുരത്ത് വൈക്കപ്രയാര്‍ എസ്എന്‍എല്‍പിഎസ്, കൊടിയത്ത് കമ്മ്യൂണിറ്റി ഹാള്‍, പനച്ചിക്കാട് മൂലേടം അമൃത എച് എസ്, ചങ്ങനാശ്ശേരി പെരുന്ന ജിഎല്‍പിഎസ് എന്നിവയാണ് പുതിയ ക്യാമ്പുകള്‍.

ഇതോടെ ജില്ലയിലെ ക്യാമ്പുകളുടെ എണ്ണം 23 ആയി. 261 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 400 സ്ത്രീകളും 208 കുട്ടികളുമടക്കം ആകെ 996 പേര്‍ ക്യാമ്പുകളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News