നൃത്തച്ചുവടുകളുമായി കാണികളെ അമ്പരപ്പിച്ച് പത്തുവയസ്സുകാരി; പ്രഭുദേവ ചിത്രം ലക്ഷ്മിയുടെ ടീസര്‍ കിടുക്കി

നൃത്തച്ചുവടുകളുമായി കാണികളെ അമ്പരപ്പിക്കുകയാണ് ഒരു പത്തുവയസ്സുകാരി. പ്രഭുദേവയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്മിയുടെ രണ്ടാമത്തെ ടീസറിലാണ് പത്തുവയസ്സുകാരി കാണികളെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള നൃത്ത പത്തുവയസ്സുകാരിയുടെ നൃത്ത ചുവടുകൾ ഉള്ളത്.

പത്തുവയസ്സുകാരി ദിത്യ ഭാണ്ഡെയുടെ കാണികളെ അമ്ബരിപ്പിക്കുന്ന രീതിയിലുള്ള നൃത്ത ചുവടുകളാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം.

അതിപ്രശസ്തനായ ഡാന്‍സിംഗ് സ്റ്റാറിന്റെയും അദ്ദേഹത്തിന്റെ അസാധാരണമായ ശിഷ്യയുടെയും കഥ പറയുന്ന ചിത്രമാണ് ലക്ഷ്മി. ചിത്രത്തില്‍ ഡാന്‍സിംഗ് താരമായി പ്രഭുദേവയും ശിഷ്യയായ ലക്ഷ്മി എന്ന കഥാപാത്രമായി ദിത്യയും എത്തുന്നു.

ചിത്രത്തില്‍ പ്രഭുദേവയുടെ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷാണ്. സംഗീത് സാം സി എസും ഛായാഗ്രഹണം നീരവ് ഷായുമാണ്, ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.

ഐശ്വര്യ രാജേഷ്, കരുണാകരന്‍, കോവൈ സരള, സല്‍മാന്‍ യൂസഫ് ഖാന്‍, ചാംസ്, അക്ഷത് സിംഗ്, ജീത് ദാസ്, സാം പോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രമോദ് ഫിലിംസ് ആന്‍ഡ് ട്രൈഡെന്‍ ആര്‍ട്‌സിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തി, ശ്രുതി നല്ലപ്പ, ആര്‍. രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here