കെജരിവാളിന്‍റെ ധര്‍ണ ആറാം ദിവസത്തേക്ക്; സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്രം

ദില്ലി: ലഫ്റ്റനന്‍ ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന ധര്‍ണ ആറാം ദിവസത്തേക്ക് കടന്നു. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

ആരോഗ്യനില മോശമായതിനാല്‍ മന്ത്രിമാരെ അറസ്‌ററ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതിനായി നാല് ആംബുലന്‍സുകളും കനത്ത സുരക്ഷയും ലഫ്റ്റനന്‍ ഗവര്‍ണറുടെ വസതിയില്‍ ഒരുക്കിയിട്ടുണ്ട്.

നാലുമാസമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, റേഷനടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിച്ചു നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുക, എന്നീ ആവശ്യങ്ങളനുയച്ചാണ് ധര്‍ണ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News