ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; പൊലീസ് സംഘടനാ യോഗം ഇന്ന്

തിരുവനന്തപുരം: കഴുത്തിനു പിന്നില്‍ മൊബൈല്‍ കൊണ്ട് ഇടിച്ചെന്ന പരാതിയെ ശരിവെച്ച് കൊണ്ട്
മെഡിക്കല്‍ റിപ്പോര്‍ട്ട്. ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവം ചര്‍ച്ചചെയ്യാനായി പൊലീസ് സംഘടനകളുടെ യോഗം ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിളിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ പൊലീസുകാര്‍ക്ക് പീഡനമേല്‍ക്കേണ്ടിവരുന്നെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ എത്ര ഉന്നതരാണെങ്കിലും കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പോലീസ് ആസ്ഥാനത്ത് പൊലീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയോടെ യോഗം.

ബറ്റാലിയന്‍ എഡിജിപി സുധേഷ്കുമാറിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

മലയാളികളായ പൊലീസുകാര്‍ മൂന്നാംകിടക്കാരായാണ് എഡിജിപി കാണാറുള്ളത്. ജോലിക്കെത്തുന്ന പൊലീസുകാരെ കൊണ്ട് പട്ടിയെ കുളിപ്പിക്കും.

പട്ടിക്ക് യാത്രചെയ്യാന്‍ പ്രത്യേക സര്‍ക്കാര്‍ വാഹനം ഉപയോഗിക്കും. മകളെ പരിശീലിപ്പിക്കാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍. എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി ചെയ്യേണ്ടിവന്നുവെന്നും ഡ്രൈവര്‍ ഗവാസ്കരുടെ വെളിപ്പെടുത്തല്‍.

പോലീസുകാരാനായ ഡ്രൈവറെ എഡിജിപിയുടെ മകള്‍ പൊതുനിരത്തില്‍ വെച്ച് തല്ലിയതിനു പിന്നാലെയാണ് എഡിജിപിയുടെ മാടമ്പിത്തരങ്ങള്‍ വെളിപ്പെടുത്തി പൊലീസുകാര്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News