നടിയെ കല്യാണം ക‍ഴിക്കണമെന്ന് ആരാധകന് മോഹം; സന്ദേശമയച്ച് ശല്യപ്പെടുത്തിയ ആരാധകനെ ഒടുവില്‍ പൊലീസ് പൊക്കി

ഓണ്‍ലൈന്‍ വ‍ഴി നിരന്തരം സന്ദേശമയച്ച് സീരിയല്‍ താരത്തെ ശല്യപ്പെടുത്തിയ ആരാധകനെ പൊലീസ് പൊക്കി. മുംബൈയിലാണ് സംഭവം.

പ്രശസ്തയായ മറാത്തി സീരിയില്‍ നടിക്കാണ് ആരാധകന്‍റെ ശല്യം നേരിടേണ്ടി വന്നത്. 30 കാരനായ സരണ്‍ ജോഷി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഈ മെയില്‍ വ‍ഴി 40 ഓളം അശ്ലീല സന്ദേശമയച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്.

നടിയെ വലിയ ഇഷ്ടമാണെന്നും നേരില്‍ കാണണമെന്നും കല്യാണം ക‍ഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ സന്ദേശമയച്ച് ശല്യം ചെയ്തതായി പൊലീസ് പറഞ്ഞു. മെയ് 31 മുതല്‍ ഇയാള്‍ നിരന്തരം സന്ദേശമയക്കുകയായിരുന്നവെന്നും നടി പറഞ്ഞു.

നടിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നാണ് ഇയാള്‍ ഇമെയില്‍ വിലാസം തപ്പിയെടുത്തത്. IT ആക്ട് കൂടാതെ IPC 509 വകുപ്പ് പ്രകാരവും ഇയാളഅകക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News