മുബൈ ഉറന്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം; വിവരങ്ങള്‍ ഇങ്ങനെ

മുബൈ: ഉറന്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം കണ്ടെത്തി. നാൽപത് അടി നീളം കണക്കാക്കുന്ന തിമിംഗലത്തിന്‍റെ ജഡം റായ്ഗഡ് ജില്ലയിലെ ഉറൻ തീരത്താണ് കണ്ടെത്തിയത്. ചില സന്ദർശകരാണ് കടൽത്തീരത്ത് ആദ്യം ജഡം കണ്ടത്.

പിന്നീട് അധികൃതര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. ജഡം അഴുകിയ നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്. നീലത്തിമിംഗലമാകാനാണ് സാധ്യതയെന്ന് വനംവകുപ്പിലെ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ എൻ. വാസുദേവൻ പറഞ്ഞു.

കോശ സാമ്പിളുകൾ പരിശോധിച്ചശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. ജഡം കണ്ട സ്ഥലത്തു തന്നെ മറവു ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മുംബൈ തീരത്ത് അടിയുന്ന എട്ടാമത്തെ തിമിംഗലമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News