സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് വാഹനം നിര്‍ത്താതെ പോയി; പെണ്‍കുട്ടിയ്ക്ക് ദാരുണമരണം; ഒടുവില്‍ പ്രതിയെ പിടിച്ചത് ഇങ്ങനെ

സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയി. 50 ഓളം CCTVകള്‍ പരിശോധിച്ച് ഡ്രൈവറെ പൊക്കി.  സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കി ടാങ്കര്‍ ഡ്രൈവര്‍ മുങ്ങി. പോയ വ‍ഴിയിലെ 50 ഓളം CCTV ദൃശ്യങ്ങള്‍ പ്രരിശോധിച്ച് പൊലീസ് ഇയാളെ പൊക്കി. മഹരാഷ്ട്ര താനെയ്ക്കടുത്ത് കസര്‍ദാവലിയിലാണ് സംഭവം.

ഞായറാ‍ഴ്ച രാത്രി 8.30 നാണ് അപകടം നടന്നത്. താനെ സ്വേദേശിയായ യുവതി സഞ്ചരിച്ച സ്കൂട്ടറിനെ അതുവ‍ഴിപോയ ടാങ്കര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. വാഹനമേതാണെന്ന സൂചന പോലും ആദ്യം പൊലീസിന് കിട്ടിയിരുന്നില്ല.

ഒടുവില്‍ താനെ മുതല്‍ വസായി വരെയുള്ള റൂട്ടിലെ 50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അപടകം നടത്തി മുങ്ങിയത് ഒരു ടാങ്കറാണെന്ന് വ്യക്തമായത്.

അപടകം നടന്ന സ്ഥലത്ത് നിന്ന് ഒരു മീന്‍വില്‍പനക്കാരി നല്‍കിയ സൂചനയില്‍ വാഹനം ഒരു ടാങ്കര്‍ ആണെന്ന് പൊലീസ് അനുമാനിക്കുകയായിരുന്നു.

തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പരിശോധിച്ചത്. തുടര്‍ന്ന് വണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഹരിലാല്‍ യാദവിനെതിരെ IPC 304 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News