മോസ്‌കോ: ലോകകപ്പാരവത്തിനിടയില്‍ ലയണല്‍ മെസ്സിക്ക് ഐ എസ്.ഐ.എസ് തീവ്രവാദികളില്‍ നിന്ന് വീണ്ടും വധഭീഷണി.ബാഴ്‌സലോണയുടെ ജഴ്‌സി അണിഞ്ഞ ഡമ്മിയെ വെടി വയ്ക്കുന്ന ദൃശ്യമാണ് തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
ഭീഷണിയുടെ സാഹചര്യത്തില്‍ താരത്തിന് റഷ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കുന്നത്.അര്‍ജന്‍റീന ടീം താമസിക്കുന്ന ഹോട്ടലിലും വന്‍ സുരക്ഷയും സായുധ അകമ്പടി വാഹനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
പൊലീസിനും കമാന്‍ഡോകള്‍ക്കും പുറമെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ശക്തമായ സൈന്യത്തിന്‍റെ കാവലും ഒരുക്കിയിട്ടുണ്ട്. അതേസമയം വിവിധ സേനകളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്‍മാരമായി റഷ്യന്‍ പ്രസിഡന്റ്പുട്ടിന്‍ കൂടിക്കാഴ്ച നടത്തി സുരക്ഷ വിലയിരുത്തി.
ഭീഷണി മുന്‍ നിര്‍ത്തി റഷ്യ 30,000 ത്തോളം സുരക്ഷാഭടന്‍മാരെ അധികമായി ഇന്ന് കളി നടക്കുന്ന മോസ്‌കോയിലെ സ്‌പോട്ട് അരീന സ്റ്റേഡിയത്തിന് സമീപം വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് 6.30ന് അര്‍ജന്റീന ഐസ്‌ലന്റുമായാണ് ഏറ്റുമുട്ടുന്നത്.
ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികള്‍ക്ക് കര്‍ശനമായ പരിശേധന നേരിടേണ്ടിവരും .കാണികളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകാനും സാധ്യതയുണ്ട്
Get real time update about this post categories directly on your device, subscribe now.