കാത്തിരിപ്പിന് വിരാമം; വിശ്വരൂപം 2 റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു

ഏറെ കാത്തിരുന്ന കമല്‍ഹാസ്സന്‍ ചിത്രം വിശ്വരൂപം 2 ആഗസ്റ്റ് 10 ന് തിയ്യറ്ററുകളിലെത്തും. ഹിന്ദി ഉള്‍പ്പെടെ വ്യത്യസ്ത ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്‍റെ ട്രെയിലര്‍ തിങ്കളാ‍ഴ്ച പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

ഹിന്ദി പതിപ്പിന്‍റെ ഡിജിറ്റല്‍ ട്രെയിലര്‍ റിലീസ് ആമിര്‍ഖാനും തമി‍ഴ് പതിപ്പിന്‍റെ റിലീസ് ശ്രുതി ഹാസ്സനും നിര്‍വ്വഹിക്കും. തെലുങ്കില്‍ ജൂനിയര്‍ എന്‍ടി ആര്‍ ട്രെയിലര്‍ റിലീസ് ചെയ്യും. തമി‍ഴ് പതിപ്പും ഡബ്ബ് ചെയ്ത തെലുങ്ക് പതിപ്പും രാജ്കമല്‍ ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കമല്‍ ഹാസ്സന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ എത്തുന്നു.

2013 ലാണ് വന്‍ ഹിറ്റായ ചിത്രത്തിന്‍റെ ഒന്നാം ഭാഗം പുറത്തിറങ്ങിയത്. രാഷ്ട്രീയത്തില്‍ സജീവമായ കമലിന് ചിത്രത്തിന്‍റെ വിജയം ഏറെ നിര്‍ണായകവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here