സുധേഷ്കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി; പൊലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദ്ദേശം

പൊലീസ് ഡ്രൈവർ ഗവാസ്ക്കറിനെ മർദ്ദിച്ച സംഭവത്തിൽ എ ഡി ജി പി ക്കെതിരെ നടപടി. പൊലീസുകാരെ അടിമപ്പണി എടുപ്പിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് സുധേഷ് കുമാറിനെ സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് മാറ്റി.പുതിയ നിയമനവും നൽകിയിട്ടില്ല.

ഹെഡ്കോർട്ടേ‍ഴ്സ് എ ഡി ജി പി ആനന്ദകൃഷ്ണന് എസ് എ പിയുടെ പുതിയ ചുമതല.ഗവാസ്ക്കറിന്‍റെ ഭാര്യ നൽകിയ പരാതിയിന്മേൽ കൃത്യമായി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ക‍ഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

എ.ഡി.ജി.പി സുധേഷ്കുമാറിനെതിരെയുള്ള രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി. പൊലീസുകാരെ അടിമപ്പണി എടുപ്പിക്കുന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ സുധേഷ് കുമാറിന് പുതിയ നിയമനവും നൽകിയിട്ടില്ല.

പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് ഡി ജി പി നിർദേശിച്ചത്. ഹെഡ്കോർട്ടേ‍ഴ്സ് എ ഡി ജി പി ആനന്ദകൃഷ്ണനാണ് എസ് എ പിയുടെ പുതിയ ചുമതല നൽകിയിരിക്കുന്നത്. ഗവാസ്ക്കറിന്‍റെ ഭാര്യ നൽകിയ പരാതിയിന്മേൽ കൃത്യമായി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ക‍ഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഉന്നത ഉദ്യോഗസ്ഥർ പോലും നിയമത്തിനതീതനല്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ADGPക്കെതിരെ നടപടി കൈകൊണ്ടത്.

എ ഡി ജി പിയുടെ വീട്ടിൽ അടിമപ്പണിയും വാഹന ദുരുപയോഗവും പതിവെന്ന് റിപ്പോർട്ട് റിപ്പോർട്ടിൽ പറയുന്നു.ജീവനക്കാരെ വിട്ടുവേല ചെയ്യിക്കുന്നത് എ.ഡി.ജി.പിയുടെ അറിവോടെയാണെന്നും.

ജോലിക്ക് തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്സിനെ പിരിച്ചുവിട്ടതും ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗിക വാഹനം ദുരുപയോഗിക്കുന്നുവെന്നും ബന്ധുവിനെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പോകാൻ സർക്കാർ വണ്ടി നൽകിയെന്നും രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്.

അതേസമയം എഡി ജി പിയുടെ മകളുടെ മർദ്ദനമേറ്റ ഗവാസ്ക്കറിന് ക‍ഴുത്തിലെ കശേരുക്കൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് സി ടി ട്കാൻ റിപ്പോർട്ട്. ആറാ‍ഴ്ചയോളം ചികിത്സ നടത്തിയാലെ ഇത് ഭേതമാകു എന്നാണ് ഡോക്ടർമാർ പരയുന്നത്.

യുവതി ഡ്രൈവരെ മർദ്ദിച്ചു എന്ന് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന മെഡിക്കൽ റിപ്പോടർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News